ഭാര്യ ഗര്‍ഭിണിയായിരിക്കുന്നു.'' ഞാൻ കുറച്ച് സങ്കടത്തോടു കൂടിയാണ് പറഞ്ഞത്. ''കുറെ കഴിഞ്ഞിട്ട് മതിയെന്ന് പരസ്പരം നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളിച്ചവന്നു. മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.''
മാഷ് എന്റെ മുഖത്തേക്കു ഒന്ന് നോക്കി ഞാൻ ഒന്നും മറക്കാതെ തന്നെ അങ്ങ് പറഞ്ഞു. കാരണം എന്നും ഉപദേശം തന്നിരുന്നത് അധ്യാപകനല്ലാത്ത ആ മാഷാണ്.
അതിനു ഞാന്‍ എന്ത് ചെയ്യണമെന്ന ചോദ്യം സൂചിപ്പിച്ചുകൊണ്ട് മാഷ് എന്നെത്തന്നെ നോക്കി. ''ആറാം മാസമാണ്. എന്റെ ജോലിയെക്കുറിച്ച് മാഷിനറിയാമല്ലോ. അവള്‍ക്ക് ലീവെടുക്കാം. എന്നാലും അവള്‍ ഒറ്റയ്ക്ക്?''
മറുപടി പ്രതീക്ഷിച്ച് ഞാനിരുന്നു .
''ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ തന്നെ അവിടെ അഡ്മിറ്റാക്കുക. തള്ളയേയും വയറ്റിലെ കുഞ്ഞിനേയും കൃത്യമായി പരിചരിച്ച് പ്രസവിപ്പിച്ച് പ്രസവാനന്തര സുഖചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും. അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ.''
അഡ്രസ്സും ഫോണ്‍നമ്പറും ഞാൻ പെട്ടന്ന് എഴുതി എടുത്തു യാത്രയും പറഞ്ഞു തിരിഞ്ഞു നടന്നു !!
കുറച്ചു ദിവസങ്ങള്ക്ക് ശേഷം
''മാഷെ'' ഞാൻ നീട്ടി വിളിച്ചു '' വിളി കേട്ട് മാഷ് തിരിഞ്ഞു നോക്കി . കുറെ നാള്‍ക്ക് ശേഷമാണ് എന്നെ കാണുന്നത്.
''കുട്ടിക്ക് നാലു മാസം പ്രായമായി. ഭാര്യക്ക് ലീവ് നീട്ടാന്‍ പറ്റില്ല. എന്റെ ജോലിയാണെങ്കില്‍ പഴയതിലും മുകളിലായി.'' അത്രയും കേട്ടപ്പോള്‍ തന്നെ മാഷിന് കാര്യം പിടികിട്ടി. ''മൂന്ന് വയസ്സു വരെ നോക്കുന്ന ഒരു പാക്കേജുണ്ട്. പരിചാരിക രാവിലെ വീട്ടില്‍ വരും. നിങ്ങള്‍ വരുന്നതു വരെ കുട്ടിയെ അമ്മയെന്ന പോലെ നോക്കും. ഇനി ഫുള്‍ടൈം വേണമെന്നുണ്ടെങ്കില്‍ പാക്കേജിന്റെ സ്വഭാവമൊന്ന് മാറും. അഡ്രസ്സ് കൃത്യമായി എഴുതിക്കോ.''
അന്നും അഡ്രസ്സ് എഴുതി എടുത്തു ഞാൻ പോന്നു
മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം ഞാൻ വീണ്ടും മാഷിന്റെയടുത്ത് ചെന്ന് . കുട്ടിക്ക് നാലു വയസ്സാകാന്‍ പോകുന്നു. വിദ്യാഭ്യാസം, അത് പ്രധാന വിഷയമല്ലെ?
മാഷ് ചെറുചിരിയോടെ പറഞ്ഞു:''
ഇത്തിരി വലിയ പാക്കേജാണ്. ഡേകെയര്‍ മുതല്‍ പ്ലസ്ടു വരെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണെങ്കില്‍ നല്ല ഡിഗ്രിയെടുത്ത് കൈയില്‍ തരും . കുട്ടിയെ മാസത്തിലൊരിക്കല്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുവരാം. അല്ലെങ്കില്‍ ആഴ്ചയിലെ ലീവ് ദിനങ്ങളിൽ , അത് നിങ്ങളുടെയിഷ്ടം.''അഡ്രസ്സും വാങ്ങി ഞാനിറങ്ങി .
കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ എന്റെ അതേ ശബ്ദമുള്ള ശബ്ദം മാഷ് കേള്ക്കുന്നത് . മാഷിന്റെ കാഴ്ചക്ക് മങ്ങലേറ്റതുകൊണ്ട് എന്റെ മകനെ മാഷ് സൂക്ഷിച്ചുനോക്കി ''മാഷെ, ഉപ്പ മാഷിനെക്കുറിച്ച് പറയാറുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്.'' ചെറുപ്പക്കാരന്‍ പരിചയപ്പെടുത്തി. അടുത്ത സംസാരത്തിനു വേണ്ടി മാഷ് കാതോര്‍ത്തു.
''ഉപ്പാക്കും ഉമ്മാകും പ്രായമായിരിക്കുന്നു. ഏതാണ്ട് കുട്ടികളുടെ പിടിവാശി, മകൻ തുടര്ന്നു ''
എന്റെ ഭാര്യക്കാണെങ്കില്‍ അഡ്ജസ്റ്റ് ചെയ്തുപോകാനും പ്രയാസം.''
മാഷിന് കാര്യം ബോധ്യമായി.
''നല്ല പരിചരണത്തോടെ മരിക്കുന്നതു വരെ നോക്കുന്ന ഒരു പാക്കേജുണ്ട്. പലരും അതിനെ വൃദ്ധ സദനം എന്ന് പറയും ''മോൻ അത് കാര്യാക്കണ്ട ''പിന്നെ മരിച്ചാല്‍ തന്നെ അതാത് മതപ്രകാരം എല്ലാ കര്‍മത്തോടുകൂടി സംസ്‌കരിക്കുകയും ചെയ്യും. നിങ്ങള്‍ സമ്മതിച്ചാല്‍, നിങ്ങളവരെ വിസിറ്റ് ചെയ്താലും ഇല്ലെങ്കിലും ആറു മാസത്തെ ഫീസ് മുന്‍കൂര്‍ അടയ്ക്കണം''. അഡ്രസ്സെഴുതാന്‍ വേണ്ടി മകന്‍ പേനയും കടലാസുമെടുത്തു''
നമ്മൾ എന്താണോ നമ്മുടെ മക്കൾക്ക് കൊടുക്കുന്നത് അതിന്റെ ആകെ തുകയാണ് പലിശ സഹിതം നമ്മള്ക്ക് തിരിച്ചു കിട്ടുന്നത്.
***************************************************************************
Translate
2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച
പാക്കേജ്-ടീല്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)