Translate

2014 നവംബർ 11, ചൊവ്വാഴ്ച

സുന്നീ ഐക്യം കാല ഘട്ടത്തിന്റെ ആവശ്യം

പൊതു വിഷയങ്ങളില്‍ മുസ്ലിം സംഘടനകള്‍ക്ക് ഒന്നിക്കാം :എന്ന കാന്തപുരം ഉസ്താദിന്റെ ഗള്‍ഫിലെ പ്രസ്താവന യിലും കേറി പിടിച്ചു ചിലര്‍ . നാട്ടിലെത്തിയാലും ഇത് തന്നെ പറയണം എന്ന് മുജാഹിദു ഔദ്യോഗിക ഗ്രൂപിലെ (മൌലവി ഗ്രൂപ്പ് ) സമദ് ക്ക Samad Karadan മാധ്യമം വാര്‍ത്തയുടെ ഫോട്ടോക്ക് അടി ക്കുറിപ്പെഴുതി . മറ്റു ചില യിടങ്ങളില്‍ , ശറീഅത്ത് വിവാദ കാലത്തെ കോലാഹലങ്ങളായിരുന്നു ചര്‍ച്ച . എല്ലാം കൂടി വായിച്ചാല്‍ തോന്നും , കാന്തപുരം സുന്നികളെ അങ്ങോട്ട്‌ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ക്ക് പരസ്പരം ഐക്യപ്പെടുന്നതിനു പോലും തടസ്സം കാന്തപുരം ഉസ്താദ് ആണെന്ന് .
സുന്നീ ഐക്യം കാല ഘട്ടത്തിന്റെ ആവശ്യമാണ് . ഞങ്ങള്‍ അതിനു എന്നും മുന്നില്‍ ഉണ്ട് എന്ന് കാന്തപുരം ഉസ്താദ് പറഞ്ഞപ്പോള്‍ , നിലവിലെ എസ് വൈ എസ് പിരിച്ചു വിടുകയും , ചേളാരി സമസ്തയിലേക്ക് തിരിച്ചു വരികയും വേണമെന്ന് അപ്പുറത്ത് കൊടി കെട്ടിയ പത്ര സമ്മേളനം , ഉസ്താദിന്റെ പ്രസ്താവന ഉടനെ വന്നു . സുന്നീ ഐക്യം എന്ന് പറഞ്ഞാല്‍ അത് സംഘടനകള്‍ തമ്മിലുള്ള ലയനം അല്ല . ആശയ പരമായ ഐക്യമാണ് വേണ്ടത് . കാരന്തൂര്‍ മര്‍കസ് ഇപ്പൊ കിട്ടും എന്ന് കരുതി കാത്തു കെട്ടി കിടന്നവരുടെ പൊളിച്ചു വെച്ച വായയിലേക്ക് നാല് ഈച്ച കേറി എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല .
കാന്തപുരം ഉസ്താദിനും സുന്നീ സംഘടനകള്‍ക്കും അന്നും ഇന്നും ഒരു നയമേ ഉള്ളൂ .അത് ഗള്‍ഫിലായാലും നാട്ടിലായാലും മാറുവാന്‍ ഉള്ളതല്ല .
പൊതു വിഷയങ്ങളില്‍ എങ്ങിനെ ഐക്യ പ്പെടാം എന്ന് കാന്തപുരം ഉസ്താദ് പ്രവര്‍ത്തിച്ചു കാണിച്ചു തന്നിട്ടുണ്ട് . അവസരം കിട്ടിയാല്‍ കാന്തപുരം ഉസ്താദിനെ കടിച്ചു കീറാന്‍ നടക്കുന്ന ചേളാരി സുന്നികള്‍ , യതീം ഖാന വിവാദത്തില്‍ പെട്ടപ്പോള്‍ അവിടെ ഉസ്താദ് സ്വീകരിച്ച നിലപാടുകള്‍ , അവര്‍ക്ക് വളരെ ഗുണകരം ആയിരുന്ന്നു എന്ന വസ്തുത എല്ലാവരും അംഗീകരിച്ച കാര്യമാണ് . ഇതാണ് പൊതു വിഷയങ്ങളിലെ ഐക്യ പ്പെടല്‍ . അല്ലാതെ കാന്തപുരം സുന്നികളെയും കൂട്ടി ഏതെങ്കിലും മുജയോ , ജമയോ , ചേളാരി യൊ ,, ഒരു മേശ ക്കപ്പുറവും ഇപ്പുറവും ബിരിയാണി തിന്നാന്‍ മോഹിച്ചു എങ്കില്‍ ആ മോഹം വെറും മോഹം മാത്രമാണ് .
പ്രസ്താവന കണ്ടപ്പോള്‍ ആവേശം കേറി കാന്തപുരം ഉസ്താദിന്റെ നിലപാടിനെ വിശകലനം ചെയ്യുന്ന മുജാഹിദു കൂട്ടുകാരോട് പറയാന്‍ ഉള്ളത് , കണ്ടാല്‍ പരസ്പരം തേറ്റ കാട്ടുന്ന എട്ടോ പത്തോ ഗ്രൂപ്പ് ആയി ആ പഴയ മുജാഹിദു പ്രസ്ഥാനം മാറിയ കഥ നിങ്ങള്‍ മറന്നു പോകരുത് ..? ഇന്നലെ , പുളിക്കല്‍ സലഫി കോളേജില്‍ ഉണ്ടാക്കിയ ഒദ്യോഗിക ഗ്രൂപിന്റെ പുതിയ സംസ്ഥാന കമ്മിറ്റിക്ക് വരെ ആ പാളയത്തില്‍ നിന്ന് പട ഉയര്‍ന്നു കഴിഞ്ഞു .അതായത് അബ്ദുറഹ്മാന്‍ സലഫി വേറെ ഗ്രൂപ്പായിന്നു .ആദ്യം നിങ്ങളൊന്നു നേരെ മുഖ ത്തോട് മുഖം നോക്കി. ഇങ്ങളെ സ്വന്തം കാര്യത്തിനെങ്കിലും ഒന്ന് ഐക്യപ്പെടി .. അത് കഴിഞ്ഞിട്ട് മതി കാന്തപുരം ഉസ്താദിന്റെ പ്രസ്താവനക്ക് വ്യഖ്യാനം ചമയ്ക്കല്‍

അഭിപ്രായങ്ങളൊന്നുമില്ല: