ധാന്യങ്ങൾ മുളപ്പിച് ഭക്ഷികുന്നത് മൂലം ഉണ്ടാകുന്ന ഗുണങ്ങൾ !!!!!!
ചെറുപയർ, വൻപയർ, മുതിര, കടല, നിലകടല, ഉലുവ, പട്ടാണി കടല, എള്ള്, ഗോതബ് തുടങ്ങിയ ധാന്യങ്ങൾ ആണ് പ്രശസ്തമായ നവധാന്യങ്ങൾ എന്ന പേരിൽ അറിയപെടുന്നത് ഇവകൾ എല്ലാം തന്നെ മുളപ്പിച്ചതിന്നു ശേഷം ഉപയോകിക്കലാണ് ഏറ്റവും ഉത്തമം
എന്നാൽ ഇവകളിൽ പലതിനും മുളപ്പികാൻ ആവ്യശമാകുന്ന സമയം വിത്യസ്തമാണ്
ചെറുപയർ, വൻപയർ തുടങ്ങിയവ രാവിലെ വെള്ളത്തിൽ ഇട്ടു വെച്ച് രാത്രിയിൽ വെള്ളം ഒയിവാകിയതിന്നു ശേഷം വായു സഞ്ചാരം ലഭ്യമാകുന്ന തരത്തിൽ അരിപ്പയിൽ വച്ചാൽ പിറ്റേന്ന് രാവിലെ മുളചിരിക്കുന്നത് കാണാം
മുതിര മുളകുവാൻ ഇതില്ലും കൂടുതൽ സമയം ആവശ്യമാണ്
മുളപിച്ചു ഉപയോകിക്കണം എന്ന് പറയുന്നതിന്ടെ പ്രധാന കാരണം മുളച്ചതിന്നു ശേഷം ഇതിൽ അടങ്ങിയിട്ടുള്ള പ്രോടീൻ, മറ്റു പോഷക മൂലകങ്ങൾ തുടങ്ങിയവയുടെ അളവ് പതിമടങ്ങ് ഉയരുന്നതാണ് .
അതുകൊണ്ട് തന്നെ ശരീരത്തിന്നു ആവശ്യമായ മൂലകങ്ങൾ ഏറ്റവും നല്ല മാർഗത്തിൽ തന്നെ ലഭിക്കുന്നു