കുട്ടിയെ ഉപദ്രവിചിട്ടുണ്ടങ്കിൽ കുറ്റ വാളികൾ ആയവരെ നിയമത്തിനു മുംബിൽ കൊണ്ടുവരിക തന്നെ വേണം. ഇത് എല്ലാവരെക്കാളും ഉച്ചത്തിൽ സംസാരിക്കുന്നു ബഹു പേരോട് സകാ ഫി.കാര്യ ത്തിന്റെ മർമം ഇതല്ല . സകല ജമ മുജ ചേളാരി ലതികാതി ചാർസൈഒ ബീസ് കമ്പനികളും ഉസ്താദിനു നേരെ ചാടി കയറുന്നത് എന്തിനെന്നു ഞങ്ങൾക്ക് നല്ല പോലെ അറിയാം.കാന്തപുരം ഉസ്താദിനും മര്‍കസിനും നേരെ കുറേ തിരിഞ്ഞു നോകി. പക്ഷെ ആ നെഞ്ഞൂകിനു മുംബിൽ ഒരു തിട്ടോരവും വിലപോകുന്നില്ല . എന്നാൽ പിന്നെ അവിടത്തെ ശിഷ്യര്ക് നേരെ ഒരുകൈ നോകാം എന്ന് കരുതിക്കാണും ഈ പാവങ്ങൾ .ഒരു കാര്യം സുന്നികല്കു ബോദ്യമായി .കാന്തപുരം ഉസ്താദിനു ശേഷം ഇനി ആരെയാണ് നോട്ടം വെക്കേണ്ടത് എന്ന് ചാർസൗബീസ് കമ്പനികൾ തീരുമാനിച്ചു കഴിഞ്ഞു . പണ്ട് ചെമ്മാട് വെച്ച് ആയിരങ്ങളുടെ മുമ്പിൽ പൊതു സമ്മേളനത്തിൽ വെച്ച് സാമാനം കരിയുന്ന കാര്യവും കൊട്ടപുറത്തു നിന്ന് നീട്ടി പാത്തുന്ന തു മെല്ലാം പരസ്യമായി കൊട്ടിപാടി സംസ്കാരം കാണിച്ചവർ ഇപോൾ ഒരു സൊകാര്യ വേദിയിൽ വെച്ച് ഉസ്താദ് കുട്ടിയുടെ ഉമ്മ പറഞ്ഞത് എടുത്ത് പറഞ്ഞതിനെ വിമർശിക്കാൻ നടക്കുന്നു. ഒരു കാര്യം ഉണര്‍താം ഈ പ്രസ്ഥാനത്തെ നയിക്കുന്നത് ഏതങ്കിലും രാഷ്ട്രീയക്കാർ അല്ല . പ്രവാചകരുടെ അനന്തരാവ കാഷികളായ പണ്ഡിതർ ആണ്.കൂടെ സയ്യിട്മാരും . തീയിൽ മുളച്ചത് വൈലത് വാടാറില്ല എന്ന് അറിയില്ലേ കൂട്ടരേ ...
www.ashrafmpdm.blogspot.com
Translate
2014 നവംബർ 22, ശനിയാഴ്ച
നാദാപുരം സംഭവം ഖേദകരം തന്നെ.
മാധ്യമം ബഹിഷ്കരിക്കുക
ഇസ്ലാമിനെ തമ്മിലടിപ്പിച്ചു ജൂതായിസത്തിനു വേണ്ടി മണിയറ വിരിക്കുന്ന മാധ്യമം പത്രത്തിനെ ബഹിഷ്കരിക്കുക
പ്രിയരെ,,,,,,,,,"ഇന്നു മുതൽ മാധ്യമം പത്രം ഞാൻ നോക്കുക പൊലുമില്ലെന്നു ശപഥം ചെയ്യുക",,---വളരെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. കേരളത്തിലെ ഉലമാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന/ ഉണ്ടാക്കി കൊണ്ടിരിക്കുന്ന, ഇപ്പോഴും എപ്പോഴും തരം കിട്ടിയാൽ പണ്ഡിതരെ അവഹേളിക്കുന്ന ഒരു പത്രമുണ്ട് മലയാളത്തിൽ- മാധ്യമം. ജമാഅത്തെ ഇസ്ലാമിക്കാർ മാത്രം വാങ്ങിയാൽ ഈ പത്രത്തിനു ഒരിക്കലും പിടിച്ചു നിൽക്കാനാവില്ല..സങ്കടകരമായ വസ്തുത എന്തെന്നാൽ ഈ പത്രത്തിന്റെ വരിക്കാരിൽ 80 ശതമാനവും സുന്നികളാണ്. ഈ പത്രത്തിനെ നാം പ്രൊൽസാഹിപ്പിക്കേണ്ടതുണ്ടോ എന്നു നെഞ്ഞത്ത് കൈ വെച്ചു ചോദിക്കണം. ഇന്നു മുതൽ മാധ്യമം പത്രം ഞാൻ നോക്കുക പൊലുമില്ലെന്നു ശപഥം ചെയ്യുക- അല്ലാഹു നമ്മുക്ക് ബറകത്ത് ചെയ്യും...നമ്മുടെ ആലിമീങ്ങളെ തെറി പറയുന്ന പേപ്പർ വായിച്ചു വേണം ലോക വിവരം അറിയാൻ എന്നു വാശി പിടിച്ചാൽ നമ്മുക്കു തന്നെയാണ് നഷ്ടം. ആ പേപ്പർ കാണാത്തവരും ലോക വിവരം ഒരു പക്ഷെ നമ്മളെക്കാളും അറിയുന്നില്ലേ..? ഇനി ഒരു വേള ചിന്തിക്കുക--നമ്മുക്കിതു വേണോ?ഇന്നു തന്നെ എടുത്തു കളയൂ...നമ്മുടെ വീട് മാധ്യമ മുക്ത വീടാവട്ടെ- അല്ലാഹു തൗഫീഖു തരട്ടെ-ആമീൻ ....ഇത് ഷെയർ ചെയ്യുമല്ലോ ...
https://www.facebook.com/pages/Muhammad-Ashraf-Mylampadam/742787169125847
www.facebook.com/asharaf.maylampadam
www.ashrafmpdm.blogspot.com
https://www.facebook.com/VadiMukadhas
#ആടിനെ #പട്ടിയാക്കുന്ന #മാധ്യമസംസ്കാരം
ഈയടുത്ത് ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നീചമായ മാധ്യമ പ്രവർത്തനം നടത്തിയത് 'മാത്ര് ഭൂമി'യാണ് ..!
പരസ്പരം ചുമ്പിക്കുന്ന ദമ്പതികളുടെ ഫോട്ടോ കൊടുത്ത് 'മനോജും ഫാത്തിമയും' എന്ന് ചിത്രീകരിച്ച് എഴുതിവിട്ട ഉളുപ്പില്ലാത്ത ആ പത്രം ടോയിലെറ്റ് ടിഷ്യൂ, വിൻടെ സ്ഥാനത്ത് തൂക്കിയിടാനേ പറ്റൂ !!
എങ്കിൽ ടോയിലെറ്റിൽ പോലും തൂക്കിയിടാൻ കൊളളാത്ത ഒരു പത്രമാണ് 'മാധ്യമം' പത്രം..!
രണ്ട് ദിവസം മുമ്പ് കഅബ കഴുകൽ ചടങ്ങ് കഴിഞ്ഞ് വന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും ഇന്ത്യൻ മുസ്ലിമീങ്ങളുടെ മത, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, രംഗത്തെ ഉന്നമനത്തിനു വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന കാന്തപുരംAP അബൂബക്കർ മുസ്ല്യാർ എന്ന പണ്ഡിതനോട് 'മാധ്യമം' പത്രപ്രവർത്തകൻടെ ചോദ്യം അദ്ദേഹത്തിൻടെ കാരുണ്യ പ്രവർത്തനങ്ങളെ പറ്റിയോ വിദ്യഭ്യാസ വിപ്ലവത്തെ പറ്റിയോ ആയിരുന്നില്ല ;
'മോഡി' യെ കുറിച്ചായിരുന്നു..!!
മോഡി സർക്കാരിൽ പതിവിനുപരിയായുളള പ്രതീക്ഷയോ, ഭരണത്തിൽ ആശങ്കയോ ഇല്ലെന്ന് മറുപടി കൊടുത്ത കാന്തപുരത്തോട് അടുത്ത ചോദ്യം
'ഗുജറാത്ത് കലാപ'ത്തെക്കുറിച്ചായിരുന്നു !!
പത്രസമ്മേളനം വിളിച്ചത് ഡിസംബറിൽ നടക്കാനിരിക്കുന്ന 'മർകസ് സമ്മേളന' പ്രചാരണത്തിന് വേണ്ടിയാണെന്നും 'മോഡി'യെ കുറിച്ചുളള ചർച്ചക്കല്ലെന്നും കലാപത്തെ കുറിച്ച് നിങ്ങള്ക്കറിയാവുന്നപോലെയല്ലാതെ ആ വിഷയത്തിൽ കൂടുതലായി എനിക്ക് അറിവില്ലെന്നും പറഞ്ഞ അദ്ദേഹത്തിൻടെ മറുപടി ; പിറ്റേന്ന് മാധ്യമത്തിൻടെ തലക്കെട്ടാക്കിയത്
" ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ല- കാന്തപുരം" എന്നായിരുന്നു..!!
മത പഠനത്തിന് പുറമേ
മെഡിക്കൽ കോളേജും, ലോ കോളേജും, മെക്കാനിക്കൽ എഞ്ചിനിയറിംഗും, ഐ. ടി പഠനവും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് ആ കർമ്മയോഗി പടുത്തുയർത്തുന്ന ''knowledge city'' 2020,ൽ പണി പൂർത്തിയാവും..
ആ ''knowledge city''യുടെ കൂടെ ഇന്ത്യയിലെ ഏറ്റവും വലിയ പളളി "ശഅറെ മുബാറക് മസ്ജിദ്" ഉണ്ടാവുമോ എന്ന വേറൊരു മാധ്യമക്കാരൻടെ ചോദ്യത്തിന് കാന്തപുരം മറുപടി കൊടുത്തു ; "knowledge city"യുടെ കൂടെ 'ശഅറെ മുബാറക്' പളളിയില്ല., അത് വേറൊരു സ്ഥലത്താണ് , അത് പിന്നീട് നിങ്ങളറിയും".!!
പിറ്റേന്ന് ആ പത്രമെഴുതി ;
"2020,ൽ knowledge city" പൂർത്തിയാവും, പളളി ഇല്ല !!"
പറഞ്ഞത് കാന്തപുരമാണെങ്കിൽ 'ശഅറെ മുബാറക്' പളളി വരുമെന്ന കാര്യത്തിൽ അദ്ദേഹത്തിൻടെ അണികൾക്ക് സംശയമില്ല !!
മറ്റ് സമുദായക്കാരിലും, സ്വന്തം സമുദായത്തിലെ മറ്റ് ആശയക്കാരിലും സംശയം ജനിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണ് ഇവരുടെ ലക്ഷ്യം!!
ഇന്ത്യ മുഴുവൻ 2000,ൽ അധികം പളളികളും നൂറുകണക്കിന് സ്ഥാപനങ്ങളും അനാഥ അഗതി മന്ദിരങ്ങളും വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും കൊണ്ട് ഒരു സമുദായത്തിൻടെ യശസ്സുയർത്തിയ ഇദ്ദേഹത്തെ പോലുളളവരെ കരി വാരി തേക്കലാണോ പത്രധർമ്മം..!!
ഇന്ത്യയിൽ അച്ചടക്കമുളള ഒരു മുസ്ലിം സംഘടനയെ പടുത്തുയർത്തുകയും, ഭീകരവാദവും തീവ്രവാദവുമല്ല സമാധാനമാണ് ഇസ്ലാം എന്ന് പഠിപ്പിക്കുകയും ചെയ്ത കാന്തപുരത്തെ ഒരു വാറോല കൊണ്ട് പിടിച്ചുകെട്ടാം എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്..."!!
നിങ്ങൾ പത്രക്കാരുടെ ധാരണ എല്ലാവരും പത്രങ്ങളിലൂടെയാണ് സമൂഹത്തെയും, വ്യക്തികളെയും കാണുന്നത് എന്നാണ്..; അല്ല ഈ പത്രം മടക്കി കക്ഷത്തിൽ വെച്ച് സ്വന്തം കണ്ണുകളിലൂടെയാണ് ബുദ്ധിയുളളവർ സമൂഹത്തെയും വ്യക്തികളെയും നോക്കിക്കാണുന്നത് !!
പത്രങ്ങൾ എന്തൊക്കെ മറച്ചുപിടിക്കാൻ നോക്കിയോ അതൊക്കെ പുറത്തുവന്നിട്ടുണ്ട്,
എന്തൊക്കെ ഊതിപെരുപ്പിക്കാൻ നോക്കിയോ ; അതൊക്കെ ഒന്നുമല്ലാതായിപ്പോവുകയും ചെയ്തിട്ടുണ്ട്,,
കാരണം സത്യത്തിന് മാത്രമേ അന്തിമ വിജയമുണ്ടാവൂ !!
മൂല്യങ്ങൾ വിലമതിക്കാനാവാത്ത നിധിയായി കാലം ചേർത്ത് പിടിക്കും;
നിങ്ങളുടെ അസത്യങ്ങൾ കെട്ടുകളായി ചുരുങ്ങിയ വിലയിൽ തൂക്കിവിൽക്കപ്പെടും!!l
2014 നവംബർ 11, ചൊവ്വാഴ്ച
സുന്നീ ഐക്യം കാല ഘട്ടത്തിന്റെ ആവശ്യം
പൊതു വിഷയങ്ങളില്‍ മുസ്ലിം സംഘടനകള്‍ക്ക് ഒന്നിക്കാം :എന്ന കാന്തപുരം ഉസ്താദിന്റെ ഗള്‍ഫിലെ പ്രസ്താവന യിലും കേറി പിടിച്ചു ചിലര്‍ . നാട്ടിലെത്തിയാലും ഇത് തന്നെ പറയണം എന്ന് മുജാഹിദു ഔദ്യോഗിക ഗ്രൂപിലെ (മൌലവി ഗ്രൂപ്പ് ) സമദ് ക്ക Samad Karadan മാധ്യമം വാര്‍ത്തയുടെ ഫോട്ടോക്ക് അടി ക്കുറിപ്പെഴുതി . മറ്റു ചില യിടങ്ങളില്‍ , ശറീഅത്ത് വിവാദ കാലത്തെ കോലാഹലങ്ങളായിരുന്നു ചര്‍ച്ച . എല്ലാം കൂടി വായിച്ചാല്‍ തോന്നും , കാന്തപുരം സുന്നികളെ അങ്ങോട്ട് മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ക്ക് പരസ്പരം ഐക്യപ്പെടുന്നതിനു പോലും തടസ്സം കാന്തപുരം ഉസ്താദ് ആണെന്ന് .
സുന്നീ ഐക്യം കാല ഘട്ടത്തിന്റെ ആവശ്യമാണ് . ഞങ്ങള്‍ അതിനു എന്നും മുന്നില്‍ ഉണ്ട് എന്ന് കാന്തപുരം ഉസ്താദ് പറഞ്ഞപ്പോള്‍ , നിലവിലെ എസ് വൈ എസ് പിരിച്ചു വിടുകയും , ചേളാരി സമസ്തയിലേക്ക് തിരിച്ചു വരികയും വേണമെന്ന് അപ്പുറത്ത് കൊടി കെട്ടിയ പത്ര സമ്മേളനം , ഉസ്താദിന്റെ പ്രസ്താവന ഉടനെ വന്നു . സുന്നീ ഐക്യം എന്ന് പറഞ്ഞാല്‍ അത് സംഘടനകള്‍ തമ്മിലുള്ള ലയനം അല്ല . ആശയ പരമായ ഐക്യമാണ് വേണ്ടത് . കാരന്തൂര്‍ മര്‍കസ് ഇപ്പൊ കിട്ടും എന്ന് കരുതി കാത്തു കെട്ടി കിടന്നവരുടെ പൊളിച്ചു വെച്ച വായയിലേക്ക് നാല് ഈച്ച കേറി എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല .
കാന്തപുരം ഉസ്താദിനും സുന്നീ സംഘടനകള്‍ക്കും അന്നും ഇന്നും ഒരു നയമേ ഉള്ളൂ .അത് ഗള്‍ഫിലായാലും നാട്ടിലായാലും മാറുവാന്‍ ഉള്ളതല്ല .
പൊതു വിഷയങ്ങളില്‍ എങ്ങിനെ ഐക്യ പ്പെടാം എന്ന് കാന്തപുരം ഉസ്താദ് പ്രവര്‍ത്തിച്ചു കാണിച്ചു തന്നിട്ടുണ്ട് . അവസരം കിട്ടിയാല്‍ കാന്തപുരം ഉസ്താദിനെ കടിച്ചു കീറാന്‍ നടക്കുന്ന ചേളാരി സുന്നികള്‍ , യതീം ഖാന വിവാദത്തില്‍ പെട്ടപ്പോള്‍ അവിടെ ഉസ്താദ് സ്വീകരിച്ച നിലപാടുകള്‍ , അവര്‍ക്ക് വളരെ ഗുണകരം ആയിരുന്ന്നു എന്ന വസ്തുത എല്ലാവരും അംഗീകരിച്ച കാര്യമാണ് . ഇതാണ് പൊതു വിഷയങ്ങളിലെ ഐക്യ പ്പെടല്‍ . അല്ലാതെ കാന്തപുരം സുന്നികളെയും കൂട്ടി ഏതെങ്കിലും മുജയോ , ജമയോ , ചേളാരി യൊ ,, ഒരു മേശ ക്കപ്പുറവും ഇപ്പുറവും ബിരിയാണി തിന്നാന്‍ മോഹിച്ചു എങ്കില്‍ ആ മോഹം വെറും മോഹം മാത്രമാണ് .
പ്രസ്താവന കണ്ടപ്പോള്‍ ആവേശം കേറി കാന്തപുരം ഉസ്താദിന്റെ നിലപാടിനെ വിശകലനം ചെയ്യുന്ന മുജാഹിദു കൂട്ടുകാരോട് പറയാന്‍ ഉള്ളത് , കണ്ടാല്‍ പരസ്പരം തേറ്റ കാട്ടുന്ന എട്ടോ പത്തോ ഗ്രൂപ്പ് ആയി ആ പഴയ മുജാഹിദു പ്രസ്ഥാനം മാറിയ കഥ നിങ്ങള്‍ മറന്നു പോകരുത് ..? ഇന്നലെ , പുളിക്കല്‍ സലഫി കോളേജില്‍ ഉണ്ടാക്കിയ ഒദ്യോഗിക ഗ്രൂപിന്റെ പുതിയ സംസ്ഥാന കമ്മിറ്റിക്ക് വരെ ആ പാളയത്തില്‍ നിന്ന് പട ഉയര്‍ന്നു കഴിഞ്ഞു .അതായത് അബ്ദുറഹ്മാന് സലഫി വേറെ ഗ്രൂപ്പായിന്നു .ആദ്യം നിങ്ങളൊന്നു നേരെ മുഖ ത്തോട് മുഖം നോക്കി. ഇങ്ങളെ സ്വന്തം കാര്യത്തിനെങ്കിലും ഒന്ന് ഐക്യപ്പെടി .. അത് കഴിഞ്ഞിട്ട് മതി കാന്തപുരം ഉസ്താദിന്റെ പ്രസ്താവനക്ക് വ്യഖ്യാനം ചമയ്ക്കല്‍
2014 നവംബർ 2, ഞായറാഴ്ച
ചെങ്കണ്ണ് ഒരു അസുഖമല്ല
വേനല്‍ക്കാലത്തും വേനല്‍മഴയെ തുടര്‍ന്നും പടര്‍ന്നുപിടിക്കുന്ന രോഗങ്ങളിലൊന്നാണ് ചെങ്കണ്ണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി ചെങ്കണ്ണ് രോഗം പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. നേത്രപടലത്തില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. ഗുരുതരമായ ഒരു രോഗമല്ലെങ്കിലും നാലു ദിവസം മുതല്‍ ഒരാഴ്ചവരെ ജോലിയെയും പഠനത്തെയും വായന, ടെലിവിഷന്‍ കാണല്‍ എന്നിവയെയും ഇത് ബാധിക്കുന്നു. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കാറെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധ മൂലവും ഈ രോഗം കണ്ടുവരുന്നു.ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും ഉടന്‍തന്നെ അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണിന് കടുത്ത ചുവപ്പുനിറം, മണ്തരികള് കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത, രാവിലെ എഴുന്നേല്ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രം ബാധിച്ചേക്കാം. പീളകെട്ടലും കുറവാകും. അതേസമയം, കണ്പോളകള് നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും.ഒട്ടും ഭയപ്പെടേണ്ട ഒരു അസുഖമല്ല ഇതെങ്കിലും ചെങ്കണ്ണുരോഗം വന്നാല്‍ സ്വയം ചികിത്സ അരുത്. ഒരു നേത്രരോഗ വിദഗ്ധനെ സമീപിച്ച് രോഗം ഉറപ്പുവരുത്തണം. എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ വീട്ടില്‍ ഒരംഗത്തിന് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ സ്കൂളില്‍ വിടരുത്.രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പര്ശനമേറ്റ വസ്തുക്കള്‍ വഴിയുമാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്ബേസിനിലെ ടാപ്പ്, സോപ്പ്, കുളിമുറിയില്‍ ഉപയോടിക്കുന്ന തോര്‍ത്തുമുണ്ട്, ടെലിവിഷന്‍ റിമോട്ട് കണ്ട്രോള്, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു. രോഗിയുടെ കണ്ണുകളിലേക്ക് നോക്കുന്നതുമൂലം ഒരിക്കലും രോഗം പകരില്ല.രോഗം പിടിപെട്ടാല്‍ കണ്ണുകള്‍ ചൊറിയുകയും കണ്ണില്‍ കരടുപോയപോലെ തോന്നുകയും ചെയ്യുമെങ്കിലും കണ്ണുകള്‍ തിരുമ്മരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ പഴുപ്പ് ബാധിച്ച നേത്രപടലത്തിന് പോറലേല്‍ക്കുകയും കണ്ണുകള്‍ കൂടുതല്‍ ചുവക്കുകയും ചെയ്യും. രാവിലെ ഉറക്കമെഴുന്നേല്ക്കുമ്പോള് പീളകെട്ടി കണ്പോളകള് ഒട്ടിപ്പിടിച്ച നിലയിലാണെങ്കില്‍ ബലംപ്രയോഗിച്ച് വലിച്ചുതുറക്കാന്‍ ശ്രമിക്കരുത്. പകരം ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുകയോ വൃത്തിയുള്ള പഞ്ഞിയോ തുണിയുടെ കഷണമോ നനച്ച് കണ്ണുകള്‍ക്ക് മുകളില്‍ കുറച്ചുനേരം വെക്കുകയും പീള കുതിര്‍ന്നശേഷം കണ്ണുകള്‍ പതുക്കെ തുറക്കുകയും വേണം.കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറക്കുകയും ചെയ്യും. രോഗബാധയുള്ളവര്‍ക്ക് വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസമാണെങ്കില്‍ കറുത്ത കണ്ണട ഉപയോഗിക്കാവുന്നതാണ്. രോഗം ബാധിച്ചാല്‍ കണ്ണിന് പരിപൂര്‍ണ വിശ്രമമാണാവശ്യം. വായന പൂര്‍ണമായി ഒഴിവാക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കുകയും വേണം. വെയില് കൊള്ളുന്നതും അടുപ്പില്‍നിന്നും മറ്റുമുള്ള ചൂടേല്‍ക്കുന്നതും ഒഴിവാക്കണം.രോഗാണു ബാധ മൂലമല്ലാതെ അലര്‍ജിയെ തുടര്‍ന്നും ചെങ്കണ്ണ് ഉണ്ടാകാം. ചില രാസവസ്തുക്കള്‍ കണ്ണിലായാലും ചെങ്കണ്ണ് പോലെ കണ്ണുകള്‍ ചുവന്ന് തടിക്കാനിടയുണ്ട്. കണ്ണുനീര് ഗ്രന്ഥികളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം കണ്ണുകളില്‍ ജലാംശം കുറഞ്ഞാലും കണ്ണുകള്‍ ചുവന്നേക്കാം. എന്നാല്‍, ഇത്തരത്തിലുണ്ടാകുന്ന അസുഖം മറ്റുള്ളവര്‍ക്ക് പകരാറില്ല.ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും അലോപ്പതിയിലും ചെങ്കണ്ണിന് ചികിത്സകള്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും താഴെ രേഖപ്പെടുത്തുമല്ലോ ? അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
http://ashrafmpdm.blogspot.com/
മറൈൻ ഡ്രൈവിൽ ചുംബിക്കാൻ പോകുന്ന കോമാളികളോട് http://ashrafmpdm.blogspot.com/
കോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ അക്രമപ്രവർത്തനങ്ങളെ തുടർന്നുണ്ടായ പ്രതികരണങ്ങൾ ഒരു പുലിവാൽ കല്യാണമായി മാറാൻ പോവുകയാണ്. പുലിയും വാലും റെഡിയായിക്കഴിഞ്ഞു. കല്യാണം നവംബർ രണ്ടിന് നടക്കും. അന്നേ ദിവസം യുവതീ യുവാക്കൾ മറൈൻ ഡ്രൈവിൽ ഒത്തുകൂടി പരസ്യമായി ചുംബിച്ച് യുവമോർച്ച പ്രവർത്തകരെ വെല്ലുവിളിക്കും. ധൈര്യമുണ്ടെങ്കിൽ വന്ന് തടയെടാ എന്ന ലൈനിൽ. ന്യൂ ജനറേഷൻ സമരരീതിയെന്നാണ് ഈ ചുംബന ഉത്സവത്തെ പത്രവാർത്തകളിൽ വിശേഷിപ്പിക്കുന്നത്. അരപ്പിരി ലൂസായ പരിപാടികൾക്കാണ് പൊതുവേ ന്യൂ ജനറേഷൻ പരിപാടികൾ എന്ന് പറയാറുള്ളത്. സിനിമയായാലും കലയായാലും വേഷവിധാനങ്ങളായാലും അവിടെയൊക്കെ ഈ അരപ്പിരിയുടെ കുറവ് കാണാൻ പറ്റും. ഒരു പ്രശ്നത്തെ അതിന്റെ മർമത്തിൽ പിടിച്ചു കൊണ്ട് അതുയർത്തേണ്ട പ്രസക്തമായ ചിന്തകളെ പൊതുജനങ്ങളുടെ അറിവിനും ബോധ്യത്തിനും സമർപ്പിക്കുമ്പോഴാണ് ആ സമരരീതിയെ ബുദ്ധിപൂർവമെന്നോ ശാസ്ത്രീയമെന്നോ നാം പറയുക. പ്രശ്നത്തെ അതിന്റെ മർമത്തിൽ നിന്ന് എടുത്തു മാറ്റി ഓരോരുത്തരുടെയും ഭാവനകൾക്കനുസൃതമായ രൂപത്തിൽ വിശകലനം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുമ്പോൾ വിഷയത്തിന്റെ മെറിറ്റ് അകാല ചരമമടയുന്നു. ചുംബന സമരത്തിലും സംഭവിക്കുന്നത് അതാണ്.
കോഴിക്കോട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയത് ചുംബനത്തിന് എതിരായ സമരമല്ല. തലയിൽ ഇത്തിരി വെട്ടമുണ്ടെങ്കിൽ മറൈൻ ഡ്രൈവിലേക്ക് വണ്ടി കയറാൻ നില്ക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടത് അതാണ്. അരപ്പിരി ലൂസാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. മോർച്ച പ്രവർത്തകർ നടത്തിയ ആക്രമ പ്രവർത്തനങ്ങളെ ഒരു ശതമാനം പോലും അംഗീകരിക്കുന്ന ആളല്ല ഞാൻ. ശുദ്ധ തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവുമാണ് അവർ ചെയ്തത്. ഒരു കാര്യം നാം മനസ്സിലാക്കണം, ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് (ചുംബനം നടക്കുന്നു എന്ന വാർത്തയുടെ പേരിലല്ല) അവർ നിയമം കയ്യിലെടുത്ത് ആക്രമണം നടത്തിയത്. ഇന്ത്യൻ നിയമപ്രകാരം ഹോട്ടലിലെന്നല്ല, ഒരു പൊതുസ്ഥലത്തും ഇത്തരം പ്രവർത്തനങ്ങൾ നടക്കാൻ പാടില്ല. അത് നിയമ വിരുദ്ധമാണ്. അനാശാസ്യ പ്രവർത്തനങ്ങളുടെ പട്ടികയിൽ ഏതൊക്കെ വരുമെന്ന് നിയമം പഠിച്ചവരോട് ചോദിച്ചാൽ മനസ്സിലാക്കാൻ പറ്റും. അത്തരം നിയമങ്ങളോട് എതിർപ്പുണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞ് സമരം ചെയ്യണം.
അപ്പോൾ വിഷയത്തിന്റെ മർമ്മം അതാണ്, ഈ ഹോട്ടൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു കേന്ദ്രമായി പ്രവത്തിക്കുന്നുണ്ടോ ഇല്ലയോ?, അല്ലാതെ രണ്ട് പേർക്ക് ചുംബിക്കാൻ പറ്റുമോ ഇല്ലയോ എന്നതല്ല. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു കണ്ടെത്തി നടപടിയെടുക്കണം, ഹോട്ടൽ എന്നന്നേക്കുമായി പൂട്ടി അതിന്റെ നടത്തിപ്പുകാരെ അഴിക്കുള്ളിലാക്കണം.അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം കയ്യിലെടുത്ത് ഫാസിസ്റ്റ് പ്രവണതകൾ കാണിച്ച യുവമോർച്ച പ്രവർത്തകരെ ശിക്ഷിക്കണം. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്ന് തെളിഞ്ഞാൽ വ്യാജ വാർത്ത പുറത്തുവിട്ട റിപ്പോർട്ടർക്കും ചാനലിനുമെതിരെ നിയമനടപടി വേണം. ഇതൊക്കെയാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ട ന്യായമായ നീക്കങ്ങൾ. ഇത്തരം കാര്യങ്ങളൊന്നും ആവശ്യപ്പെടാതെ കുറെ വടക്ക് നോക്കികൾ മറൈൻ ഡ്രൈവിൽ പോയി ചുംബിച്ച് പിരിഞ്ഞാൽ ഒരു പിണ്ണാക്കും കിട്ടില്ല. അത്തരമൊരു നാടകം കളിക്കാൻ പോകുന്ന എമ്പോക്കികളെ കണ്ടാൽ കുളിക്കണം.
ഒരു കുരങ്ങിനെ നിങ്ങൾ കല്ലെടുത്തെറിഞ്ഞാൽ കുരങ്ങ് ഇങ്ങോട്ടും കല്ലെടുത്തെറിയും. നിങ്ങൾ പല്ലിളിച്ചു കാണിച്ചാൽ അവനും പല്ലിളിച്ചു കാണിക്കും. നിങ്ങൾ ആരെയെങ്കിലും ചുംബിച്ചാൽ കുരങ്ങും കുരങ്ങത്തിയെ ചുംബിക്കും. പടച്ചവൻ കൊടുത്തിട്ടുള്ള ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണമാണ് (അനുകരണമാണ്) കുരങ്ങ് നടത്തുന്നത്. ചുംബന സമരം നടത്തുന്നവരും ഏതാണ്ട് അതാണ് ചെയ്യാൻ പോകുന്നത്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണം. കോഴിക്കോട്ടെ ഹോട്ടലിൽ ചുംബനത്തിന് പകരം ലൈംഗിക വേഴ്ചയാണ് നടന്നതെങ്കിൽ മറൈൻ ഡ്രൈവിൽ ഇക്കൂട്ടർ പരസ്യമായി ലൈംഗിക വേഴ്ച നടത്താനും മുതിർന്നെന്നു വരും. കാരണം കുരങ്ങിന്റെ പ്രതിഷേധ മനശ്ശാസ്ത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്, ബുദ്ധിയോ വിവേകമോ അല്ല. മോറൽ പോലീസിങ്ങിനെതിരെ ജനകീയ വികാരം വളർത്തുവാനുള്ള ശ്രമങ്ങളെ പിന്തുണക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. എന്നാൽ അതിന് അവലംബിക്കുന്ന രീതികൾ നമ്മുടെ നാടിന്റെ സംസ്കാരത്തോട് യോജിക്കുന്നതാകണം. ഇത്തരം ചുംബന നാടകങ്ങൾ ഉള്ള പിന്തുണ കൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ..
യുവമോർച്ച ആക്രമത്തിനെതിരെ ഏറ്റവും ഫലപ്രദമായി പ്രതികരിച്ചത് കോഴിക്കോട്ടെ പയ്യന്മാരാണ്, ചുംബന ആഹ്വാനം നല്കിയ ഫ്രീക്കന്മാരും ഫ്രീക്കത്തികളുമല്ല. 'കോഴിക്കോട്ടെ ആങ്കുട്ട്യേളെ കണ്ടുക്കാ?' എന്ന് ആരും ചോദിച്ചു പോകുന്ന പ്രതികരണം. യുവമോർച്ചക്കാർ അടിച്ചു നിരപ്പാക്കിയ ഹോട്ടൽ അന്ന് വൈകുന്നേരം തന്നെ പയ്യന്മാർ തുറപ്പിച്ചു. തുറപ്പിച്ചു എന്ന് മാത്രമല്ല, ഹിറ്റായ ഹോട്ടലിനെ മെഗാ ഹിറ്റാക്കി. സീറ്റ് കിട്ടാതെ ആളുകൾ വലയുന്ന കാഴ്ച. യുവമോർച്ചക്കാർക്ക് ചെകിടത്ത് അടികിട്ടിയതിനേക്കാൾ വലിയ നാണക്കേടാണ് അത് വഴി വന്നിട്ടുള്ളത്. ഒരു അക്രമ പ്രവർത്തനത്തോട് ഇത്രയും സർഗാത്മകമായി അടുത്ത കാലത്തൊന്നും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല, യുവമോർച്ചക്കാരുടെ ആക്രമത്തോടെ ഹോട്ടൽ ഇപ്പോൾ ലോക പ്രശസ്തിയിലേക്ക് ഉയർന്നിരിക്കുകയാണ്. ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലല്ലേ ഹോട്ടലിന്റെ വാർത്തയും ചിത്രങ്ങളും വന്നിരിക്കുന്നത്. താമസിയാതെ തന്നെ സായിപ്പുമാർ വേറീസ് ഡൌണ്‍ ടൌണ്‍? എന്ന് ചോദിച്ച് കോഴിക്കോട്ടെത്തും. നോക്കണേ, ഓരോരുത്തരുടെ ഭാഗ്യം വരുന്ന വഴികൾ.
മറ്റൊരു കാര്യം ഇത്തരം മാധ്യമ വാർത്തകൾ ഉണ്ടാകുമ്പോൾ ഭ്രാന്തിളകിയത് പോലെ വടിയും കുന്തവുമായി ഇറങ്ങാറുള്ളത് യുവമോർച്ചക്കാർ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കുട്ടിക്കുരങ്ങന്മാർ കഴിഞ്ഞ കാലങ്ങളിൽ ഇതുപോലുള്ള അഭ്യാസങ്ങൾ പലയിടത്തും പലവട്ടം നടത്തിയിട്ടുണ്ട്. (കേന്ദ്രം ഭരിക്കുന്നത് ബി ജെ പി ആയതിനാൽ യുവമോർച്ച പ്രവർത്തകർക്ക് ആക്രമത്തിനുള്ള മുസ്ലി പവർ ഇപ്പോൾ ഇത്തിരി കൂടിയിട്ടുണ്ട് എന്ന് മാത്രം). ഈ വിഷയത്തിൽ ഒരു പാർട്ടിയും മോശമല്ല എന്നർത്ഥം. ഉദാഹരണങ്ങൾ പറയേണ്ട ആവശ്യമില്ലാത്ത വിധം അവിതർക്കിതമായ വസ്തുതയാണിത്. അതുകൊണ്ട് തന്നെ ഇതൊരു യുവമോർച്ച ആക്രമപ്രശ്നം മാത്രമായി പരിമിതപ്പെടുത്തുന്നതിലും പന്തികേടുണ്ട്.
അപ്പോൾ പറഞ്ഞു വരുന്നത് വിഷയത്തിന്റെ മെറിറ്റ് നോക്കി പ്രതികരിക്കുക എന്നതാണ്. പത്രത്തിൽ വാർത്തയും വിവാദവും ഉണ്ടാക്കാൻ വേണ്ടി ലവ്, കിസ്സ് എന്നൊന്നും പറഞ്ഞ് നടന്നിട്ട് കാര്യമില്ല. എല്ലാത്തിനും അതിന്റേതായ സമയവും സ്ഥലവുമൊക്കെയുണ്ട്. അതൊക്കെ അറിഞ്ഞ് പ്രവർത്തിച്ചാൽ മനുഷ്യന്മാരെപ്പോലെ ജീവിക്കാം. അതല്ലെങ്കിൽ നാൽക്കാലികളെപ്പോലെ എവിടെ വെച്ചും എന്തുമാകാം. മറൈൻ ഡ്രൈവിൽ ചുംബന സമരത്തിന് പോകുന്നവർ 916 കോമാളികളാണ്. അതിലാർക്കും സംശയം വേണ്ട.