Translate

2015 ഫെബ്രുവരി 1, ഞായറാഴ്‌ച

" ഒരു വിവാഹാല്‍ബം മിഴിതുറന്ന കഥ "


കുടുംബത്തില്‍ നടന്നൊരു മൌലിദ് പ്രോഗ്രാമിന്‍റെ സി.ഡി എഡിറ്റിംഗിനായി ഞാന്‍ ഗുരുവായൂരിലുളള സ്റ്റുഡിയോയിലെത്തി. ഞങ്ങളുടെ ജില്ലയായ തൃശൂരിലെ പ്രസിദ്ധസ്ഥലമാണ് ഗുരുവായൂര്‍. അന്യമതക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. ഞാന്‍ ചെന്ന സ്റ്റുഡിയോയും ആ കൂട്ടത്തില്‍ പെട്ടതായിരുന്നു. ഞാനവിടെ എത്തിയപ്പോള്‍ ശീതീകരിച്ച ആധുനികസൌകര്യങ്ങളടങ്ങിയ വിശാലമായ സ്റ്റുഡിയോയില്‍ ഒരേസമയം 12 സിസ്റ്റങ്ങളില്‍ വീഡിയോ എഡിറ്റിംഗ് നടക്കുകയായിരുന്നു. ഉടനെ ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍പെട്ടു. രണ്ടു സിസ്റ്റങ്ങളില്‍ അന്യമതക്കാരുടെ വിവാഹ പ്രോഗ്രാം വര്‍ക്ക് നടക്കുന്നതൊഴിച്ച് ബാക്കി 10സിസ്റ്റങ്ങളിലും നടക്കുന്ന വര്‍ക്കുകള്‍ മുസ്‌ലിം വീടുകളില്‍ നടന്നതായിരുന്നു. അതില്‍ ഒന്ന് പുര കൂടല്‍ ചടങ്ങിന്‍റെ വര്‍ക്ക്. ബാക്കി ഒമ്പതും വിവാഹ പ്രോഗ്രാമുകളുടെ വര്‍ക്കുകളായിരുന്നു.

തുപറയുമ്പോള്‍ വിവാഹ ദിനത്തിലേയോ രാവിലേയോ പ്രോഗ്രാമുകളാണെന്ന് തെറ്റുദ്ധരിക്കരുത്. അതല്ല, വിവാഹ ശേഷം ദമ്പതിമാര്‍ പലസ്ഥലങ്ങളില്‍ പോയി അഭിനയിച്ച ആല്‍ബത്തെപറ്റിയാണ് പറഞ്ഞുവരുന്നത്. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം വധു വരന്മാര്‍ വീഡിയോഗ്രാഫറേയും കൂട്ടികറങ്ങുകയാണ്. പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ ചെന്ന് നവമിധുനങ്ങള്‍ അഭിനയം തുടരുകയായി..ഓടിയും ഒളിച്ചും സ്വകാര്യം പറഞ്ഞും കൈകോര്‍ത്ത് പിടിച്ചും ആലിംഗനം നടത്തിയും അവരുടെ അഭിനയം പുരോഗമിക്കുമ്പോള്‍ ക്യമറക്കാരന്‍ കാമറക്കണ്ണുകള്‍ അവര്‍ക്കുനേരെ തിരിച്ച് എല്ലാം കൃത്യമായിഒപ്പിയെടുക്കുന്നു. ഇക്കിളിപ്പെടുത്തുന്ന പാട്ടുകള്‍ കൂടി ബേഗ്രൌണ്ട്സോങ്ങായി ചേര്‍ക്കലോടെ സംഗതി വിവാഹ ആല്‍ബമെന്ന പേരില്‍ പൂര്‍ണ്ണമായി. ഈയടുത്തിടെ സമൂഹത്തില്‍ ഒരു വിപത്തായി ആഞ്ഞുവീശിയ ആല്‍ബഗാനങ്ങളെ അനുകരിച്ചാണ് ഈയൊരു നവ വിപത്തും തുടങ്ങിയിരിക്കുന്നത്.
ആല്‍ബ നിര്‍മ്മാണത്തിനായി ലൊക്കേഷനുകള്‍ കേന്ദ്രീകരിക്കുന്നതിനുള്ള ത്യാഗങ്ങള്‍ അനവധിയാണ്. ദിവസങ്ങളോളം ലോഡ്ജുകളില്‍ തങ്ങേണ്ടിവരുന്നു. നാമമാത്ര മുസ്ലിം വസ്ത്രങ്ങളും അല്ലാത്തവയുമടങ്ങുന്ന ഡസന്‍കണക്കിന് ഡ്രസ്സുകള്‍ വാങ്ങിക്കേണ്ടിവരുന്നു. മേക്കപ്പ് സാധനങ്ങള്‍ വേറേയും. ഏകദേശം പത്ത് മുതല്‍ ഇരുപതിനായിരം രൂപവരെ സാധാരണ രീതിയില്‍ ചിലവ് വരുന്നു. കാസര്‍ക്കോട്ട് ഭാഗത്തെത്തിയാല്‍ അത് അമ്പതിനായിരം വരെ ചിലവ് വരുന്നുവെന്ന് ക്യാമറക്കാരന്‍ പറയുന്നു. ഇതൊന്നുമില്ലാതെ നിസാര ചിലവില്‍ നിസാര സമയം കൊണ്ട് നിര്‍മ്മിക്കുന്നവരുമുണ്ട്. രണ്ടായാലും ഇസ്‌ലാമിക വീക്ഷണത്തില്‍ അതിന്‍റെ വിധി എന്തെന്നേ നമുക്കറിയേണ്ടതുള്ളൂ.

സ്റ്റുഡിയോയിലെ ഒമ്പത് സിസ്റ്റങ്ങളില്‍ അന്യമതത്തില്‍ പെട്ട ചെറുപ്പക്കാര്‍ ഈ വിവാഹ ആല്‍ബം എഡിറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ് എന്നെ അങ്ങേയെറ്റം വേദനിപ്പിച്ചതും ഇങ്ങനെയെഴുതാന്‍ പ്രേരിപ്പിച്ചതും. കംബ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ ചാരിത്യ്രം പിച്ചിച്ചീന്തപ്പെടുന്നത് കണ്ടപ്പോള്‍ എന്‍റെ ഹൃദയം പിടച്ചു. അവരുടെ നൃത്ത താള കൊഞ്ചലുകളില്‍ എഡിറ്റര്‍മാര്‍ ആസ്വാദനം കൊടുത്തും കേട്ടാല്‍ ഹൃദയം പൊട്ടുന്ന കമന്റടിച്ചും അവരുടെ ജോലി അവര്‍ തുടര്‍ന്നു കൊണ്ടിരുന്നു.
സിസ്റ്റം നമ്പര്‍ ഏഴിലെ എഡിറ്ററുടെ അരികിലേക്കാണ് ഞാന്‍ എത്തിയത്. അതിനിടയില്‍ അയാള്‍ക്കൊരു ഫോണ്‍കാള്‍ വന്നു. അതിനു ശേഷം അയാള്‍ എന്നോട് പറഞ്ഞു: “ചേട്ടാ ഞാന്‍ ശരിക്കും പെട്ടു ചേട്ടാ” എന്ന് പറഞ്ഞുകൊണ്ട് അയാളുടെ അനുഭവത്തിന്‍റെ തോട് പൊളിച്ച് അദ്ദേഹം എന്നോട് സംസാരിക്കാന്‍തുടങ്ങി. പറഞ്ഞതിന്‍റെ രത്നച്ചുരുക്കം ഞാന്‍ പറയാം.
തൃപ്രയാറുള്ള വിവാഹം കഴിഞ്ഞൊരു മുസ്‌ലിം നവ ദമ്പദിമാരുടെ ക്ഷണപ്രകാരം ഇദ്ദേഹം വീഡിയോഗ്രാഫറായി ചെന്നു. വീഡിയോ ലൊക്കേഷനുകള്‍ മുന്നാര്‍, വാഗമണ്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങളായിരുന്നു. ദമ്പതിമാരുടെ കൂടെ ഇയാളും ഒരു ഹെല്‍പ്പറുമടങ്ങുന്ന നാല്‍വര്‍ സംഘം ഒരാഴ്ച്ചക്കാലം ഈസ്ഥലങ്ങളില്‍ തങ്ങി. ദമ്പതിമാരുടെ ഹണിമൂണ്‍ ആഘോഷമാണ് യാത്രയുടെ കാതലായ വശം. അവ കൃത്യമായി ഒപ്പിയെടുക്കുകയെന്നതാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള ഡ്യൂട്ടി. യാത്രയുടെ പര്യവസാനമായപ്പോഴേക്കും ഫോട്ടോഗ്രാഫറായ അന്യമതത്തില്‍ പെട്ട യുവാവിന്‍റെ സ്നേഹ വലയത്തില്‍ ഈ മുസ്‌ലിം പെണ്‍കുട്ടി വീണുകഴിഞ്ഞിരുന്നു. പ്രോഗ്രാമിന്‍റെ തുകയെന്നോണം അമ്പതിനായിരം രൂപ കൈപ്പറ്റിയതോടൊപ്പം ഇവളുടെ ഫോണ്‍ നമ്പറും ചുളിവില്‍ അവന്‍ കൈപ്പറ്റിയിരുന്നു. ഭര്‍ത്താവറിയാതെ ഇവരുടെ ബന്ധം കേമമായി തുടര്‍ന്നു. ഒരു കോളേജ് ഡേയില്‍ അവരിരുവരും ഗുരുവായൂരിലെ ലോഡ്ജില്‍ തങ്ങി. എല്ലാം അവിടെ പെയ്തിറങ്ങി. ഇതൊന്നുമറിയാതെ ഭര്‍ത്താവ് കേമമായി നടക്കുന്നു. ഒരു വിവാഹാല്‍ബത്തിന്‍റെ പര്യവസാനമെന്നോണം പിച്ചിച്ചീന്തപ്പെട്ട ചാരിത്യ്രശുദ്ധി,വഞ്ചിക്കപ്പെട്ട ദമ്പത്യം. “ചേട്ടാ ഞാന്‍ ശരിക്കും പെട്ടു ചേട്ടാ” എന്ന് അയാള്‍ എന്നോട് പറഞ്ഞതിന്‍റെ സന്ദര്‍ഭം ഇതായിരുന്നു..“ഞാനവളെചവച്ചുതുപ്പിയതാ..എന്നിട്ടവള്‍ക്ക് മതിയായില്ല. ഇനി എനിക്കു വയ്യ”അയാെള


അഭിപ്രായങ്ങളൊന്നുമില്ല: